ചാറ്റൽ മഴയുള്ള ഒരു സായാഹ്നം. ന്യൂസിലാന്റിന്റെ തലസ്ഥാന നഗരിയായ വെല്ലിംഗ്ടണിനടുത്തുള്ള ഒരു ഗ്രാമവീഥിയിലൂടെ അമീലി എന്ന വിദ്യാർഥിനി തന്റെ അച്ഛന്റെ കൂടെ യാത്രചെയ്യുകയാണ്. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണവർ.* ഷോപ്പിംഗ് മാളിൽ നിന്നിറങ്ങുമ്പോൾ കനത്ത മഴയായിരുന്നു. ഇപ്പോൾ അല്പം ശമനം വന്നിട്ടുണ്ട്. കാർ ഹൈവേ വിട്ട് ഗ്രാമവീഥിയിലേക്ക് കടന്നു. കുറച്ചുദൂരം മുന്നോട്ട് നീങ്ങിയപ്പോൾ ഒരു കൊച്ചുകുടിലിൽ നിന്നുള്ള വെളിച്ചം അമീലിയുടെ ശ്രദ്ധയിൽപ്പെട്ടു. അവൾ അച്ഛനോട് പറഞ്ഞു. "അച്ഛാ ഇവിടെ നിർത്താമോ?. എന്റെ പ്രോജക്ട് ഞാനൊന്ന് മുഴുവനാക്കട്ടെ." സ്കൂളിൽ നിന്ന് കൊടുത്ത ഒരു പ്രോജക്ട് ചെയ്യാനാണ് അവൾ അച്ഛനോടൊപ്പം ഷോപ്പിങ്ങിന് ഇറങ്ങിയിട്ടുള്ളത്. പത്ത് പേരെ കണ്ട്, പരിചയപ്പെട്ട് അവരെക്കുറിച്ച് നല്ല വാക്കുകൾ പറയുന്നതാണ് പ്രോജക്ട്. ഷോപ്പിംഗ് മാളിൽ വച്ച് ഒമ്പത് പേരെ കണ്ടു സംസാരിച്ചു. അപ്പോഴേക്കും കനത്ത മഴ വന്നതിനാൽ അച്ഛൻ പെട്ടെന്ന് തന്നെ മടങ്ങാൻ നിർബന്ധിക്കുകയായിരുന്നു. ബാക്കിയുള്ള ഒരാളെ കൂടി കണ്ടു പ്രോജക്ട് പൂർത്തീകരിക്കാനാണ് വഴിയിൽ കണ്ട വീടിനടുത്ത് കാർ നിർത്താൻ അവൾ പറഞ്ഞത്. അങ്ങനെ കാർ നിറുത്തി അവൾ ആ വീട്ടിലേക്ക് ചെന്നു, വാതിലിൽ മുട്ടി. അല്പസമയത്തിനു ശേഷം ഒരു സ്ത്രീ വാതിൽ തുറന്ന് പുറത്ത് വന്നു. എമീലി അവരോട് പറഞ്ഞു. "മാഡം, ഞാൻ എമീലി. ക്യാപിറ്റൽ സിറ്റി പ്രീസ്കൂളിലെ വിദ്യാർത്ഥിയാണ്. നിങ്ങളെ കണ്ട് ഞങ്ങളുടെ സന്ദേശവും സ്നേഹവും അറിയിക്കാൻ വന്നതാണ്. നിങ്ങളെ കണ്ടതിലും പരിചയപ്പെട്ടതിലും വളരെയധികം സന്തോഷമുണ്ട്. നിങ്ങൾ ഈ നാടിനും ഞങ്ങൾക്കും പ്രിയപ്പെട്ടവരാണ്. നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ നാടും ഞങ്ങളും എന്നും അഭിമാനിക്കും. നിങ്ങളെ കണ്ടതും പരിചയപ്പെട്ടതും ഞാൻ എന്നും ഓർമിക്കും. ഞാൻ നിങ്ങളെ അതിയായി സ്നേഹിക്കുന്നു." ഇത്രയും ആ സ്ത്രീയോട് എമീലി പറഞ്ഞു. അതായിരുന്നു അവളുടെ പ്രോജക്ടിന്റെ ഭാഗമായിട്ട് സംഭാഷണം നടത്താൻ ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ വാക്കുകൾ കേട്ട ആ സ്ത്രീയുടെ ഭാവം പെട്ടെന്ന് മാറി. അവരവളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞു. എമീലിക്ക് ഒന്നും മനസ്സിലായില്ല. പുറത്ത് റോഡ് അരികിൽ കാത്തുനിന്നിരുന്ന അച്ഛൻ അവൾ തിരിച്ചുവരുന്നത് കാണാതെ ആ വീട്ടിലേക്ക് കയറിച്ചെന്നു. അവിടെകണ്ട കാഴ്ച അയാളെ സ്തബ്ധനാക്കി. എമീലിയെ ചേർത്തുപിടിച്ച് ഒരു സ്ത്രീ പൊട്ടിക്കരയുന്നു. അയാൾ ചോദിച്ചു. "മാഡം എന്താണ് കരയുന്നത്. എന്റെ മകൾ വല്ല അവിവേകവും കാണിച്ചോ? സ്കൂളിൽ നിന്നുള്ള ഒരു പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് അവൾ നിങ്ങളെ സന്ദർശിച്ചത്." ആ സ്ത്രീ പറഞ്ഞു. "ഒരു അവിവേകവും ചെയ്തിട്ടില്ല. മറിച്ച് എനിക്ക് അവൾ പുതിയൊരു ജന്മം നൽകുകയായിരുന്നു. ഞാനിവിടെ ഒറ്റയ്ക്ക് ജീവിക്കുകയാണ്. ബന്ധുക്കൾ ഒക്കെ ദൂരെയാണ്. ആരും തിരിഞ്ഞുനോക്കാറില്ല. അങ്ങനെ ജീവിതത്തോട് നിരാശബാധിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചു വിഷം കുടിക്കാൻ തയാറായി നിൽക്കുമ്പോഴാണ് അങ്ങയുടെ മകൾ വാതിലിൽ മുട്ടിയത്. അവളുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ ജീവൻ രക്ഷിക്കാൻ വന്ന മാലാഖയാണ് അവളെന്ന് എനിക്ക് ഉറപ്പായി. ഈ ലോകത്ത് ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന ചിന്താഗതി അവളുടെ വാക്കുകൾ മാറ്റിയെടുത്തു. എന്നെക്കുറിച്ച് എനിക്ക് അഭിമാനം