M K Prasad

Stories

നല്ല വഴികാട്ടി

ഒരു ആറു വയസ്സുകാരി ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്നും ശല്യമുണ്ടാക്കുന്നുവെന്നും അവളുടെ അദ്ധ്യാപിക അവളുടെ അമ്മയെ അറിയിച്ചു. ഏതെങ്കിലും സ്പെഷൽ സ്കൂളിൽ ചേർക്കുന്നതാകും നല്ലതെന്ന് ഉപദേശിക്കുകയും ചെയ്തു. അമ്മ അവളെയും കൂട്ടി ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തി. പ്രശ്നങ്ങളൊക്കെ കേട്ട ശേഷം അദ്ദേഹം കുട്ടിയെ തന്റെ പൂന്തോട്ടത്തിലേക്കു കളിക്കാൻ വിട്ടു. അവിടെ സ്ഥാപിച്ചിരുന്ന റേഡിയോയിൽ പാട്ടുവച്ചുകൊടുത്തു. അവൾ റേഡിയോയിലെ പാട്ട് കേട്ട് അതിനൊപ്പം പാടാനും നൃത്തം ചെയ്യാനും തുടങ്ങി. മനഃശാസ്ത്രജ്ഞൻ അമ്മയോടു പറഞ്ഞു: "ഇവളെ സ്പെഷൽ സ്കൂളിൽ ചേർക്കാതെ, സംഗീതമോ നൃത്തമോ പഠിക്കാൻ വിടണം." England ജനിച്ച അവൾ London ലെ ഒരു സ്കൂളിൽ സംഗീതവും അഭിനയവും പഠിച്ച് Victoria University യിൽനിന്ന് Fine Arts ബിരുദവും നേടി. Canada യിലെ British Columbia യിലേക്ക് ജീവിതം പറിച്ചുനട്ട അവൾ അറിയപ്പെടുന്ന ഒരു സിനിമാനടിയുമായി. അവളാണ് *Gillian Barber* അഭിനിവേശങ്ങളാണ് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഒന്നിനും കൊള്ളാത്തവർ എന്നു മുദ്രകുത്തപ്പെട്ടവ രെല്ലാം മറ്റാരുടെയോ അജ്ഞതയ്ക്ക് ഇരയാകേണ്ടി വന്നവരും സ്വന്തം വഴികളിൽ സ്വയംനിർമിത പ്രതിബന്ധങ്ങൾ സൃഷ്ടിച്ചവരും ആയിരുന്നു. അമൂല്യ നിധിശേഖരങ്ങളും ചുമന്നാണ് ഓരോരുത്തരും നടക്കുന്നത്. ഒരിക്കലെങ്കിലും അവ തുറന്നു നോക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റാരുടെയെങ്കിലും പിന്നാലെ അലഞ്ഞുതിരിഞ്ഞ് ജീവിതം പാഴാക്കേണ്ടി വരില്ലായിരുന്നു. ഏറ്റവും കൂടുതൽ പേർ അവതരിപ്പിക്കുന്നതോ ഏറ്റവുമധികം ആളുകൾ കാണുന്നതോ ആണ് ശരിയും അനുകരണീയവും എന്നു തെറ്റിദ്ധരിക്കുന്നതാണ് ആത്മാവു നശിക്കുന്നതിന്റെ അടിസ്ഥാന കാരണം. കുട്ടികളുടെ അഭിരുചികളെ കണ്ടെത്താൻ കഴിയുന്നവർക്കു മാത്രമേ, അവരെ അവരർഹിക്കുന്ന സ്ഥലത്ത് എത്തിക്കാൻ കഴിയൂ. തന്റെ കീഴിൽ വരുന്നവരെ തനിക്കറിയാവുന്ന വഴികളിലൂടെ